കൽപ്പറ്റ :ഈ വർഷത്തെ എം.കെ. പത്മപ്രഭ പുരസ്കാരം സുഭാഷ് ചന്ദ്രന് സമർപ്പിക്കും. സപ്തമ്പർ 15 വെള്ളിയാഴ്ച വൈകിട്ട് 4 മണിക്ക് കൽപ്പറ്റ പുളിയാർമല കൃഷ്ണഗൗഡ ഹാളിൽ നടക്കുന്ന ചടങ്ങിൽ സക്കറിയ പുരസ്കാര സമർപ്പണം നിർവ്വഹിക്കും. 75000 രൂപയും പത്മരാഗക്കല്ല് പതിച്ച ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.സുനിൽ പി ഇളയിടം പത്മപ്രഭാ സ്മാരക പ്രഭാഷണം നടത്തും. പത്മപ്രഭ ട്രസ്റ്റ് ചെയർമാൻ എം.വി.ശ്രേയാംസ് കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന പുരസ്കാരദാന ചടങ്ങിൽ ഋഷഭ് ശ്രേയാംസ് കുമാർ പൊന്നാടയണിയിക്കും. പി.വി.ചന്ദ്രൻ , വിജയലക്ഷ്മി എന്നിവർ അനുഗ്രഹ ഭാഷണം നടത്തും. സംഷാദ് മരക്കാർ സ്വാഗതവും ടി.വി.രവീന്ദ്രൻ നന്ദിയും പറയും.
Sign in
Sign in
Recover your password.
A password will be e-mailed to you.