പയ്യന്നൂർ :അധ്യാപക ദിനത്തോട് അനുബന്ധിച്ച് മഹിളാ കോൺഗ്രസ് പയ്യന്നൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഴയ കാല അധ്യാപകരെ വീട്ടിലെത്തി ആദരിച്ചു. മടത്തും പടി ക്ഷേത്രത്തിനു സമീപം താമസിക്കുന്ന വി. പി കൃഷ്ണൻ മാസ്റ്റർ, മഹാദേവഗ്രമത്തിലെ വി. കെ നളിനി ടീച്ചർ, മാവിച്ചേരിയിലെ പി. ലളിത ടീച്ചർ എന്നിവരെയാണ് ആദരിച്ചത്. ചടങ്ങിൽ മഹിളാ കോൺഗ്രസ് പയ്യന്നൂർ ബ്ലോക്ക് പ്രസിഡന്റ് പ്രിയ പി.വി അധ്യക്ഷത വഹിച്ചു.മഹിളാ കോൺഗ്രസ് സംസ്ഥാന ഭാരവാഹികൾ ആയ അത്തായി പത്മിനി, ഇ. പി ശ്യാമള, ജില്ലാ ഭാരവാഹികൾ ആയ എം. വി വത്സല, കോമളവല്ലി കെ. എം, പുഷ്പവല്ലി.ടി, ലത നാരായണൻ, പി. ലളിത തുടങ്ങിയവർ പങ്കെടുത്തു.