Latest News From Kannur

ഗുരുപഥം അവാർഡ് ശ്രീധരൻ ചമ്പാടിന്

0

പാനൂർ :ശ്രീനാരായണഗുരുദേവ സന്ദേശ പ്രചാരണ രംഗത്ത് സമഗ്ര സംഭാവന നല്കുന്നവർക്കായി പത്തായക്കുന്ന് ശ്രീനാരായണ പഠനകേന്ദ്രം ഏർപ്പെടുത്തിയ “ഗുരുപഥംഅവാർഡി “ന് പ്രശസ്ത സാഹിത്യകാരൻ ശ്രീധരൻ ചമ്പാട് അർഹനായി. ശ്രീനാരായണ ഗുരുദേവരുടെ ജീവിതം ലളിതമായി അടയാളപ്പെടുത്തിയ ശ്രീധരൻ ചമ്പാടിന്റെ “ഗുരുദേവകഥാമൃതം ” എന്നകൃതിയാണ് അവാർഡിനായി തിരഞ്ഞെടുത്തത്. സപ്തംബർ 9 ന് 3 മണിക്ക് പത്തായക്കുന്നിലെ സൗത്ത് പാട്യം യുപി സ്ക്കൂളിൽ നടക്കുന്ന ചടങ്ങിൽ വെച്ച് എസ്.എൻ ഡി.പി ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് അവാർഡ് സമർപ്പിക്കും.

Leave A Reply

Your email address will not be published.