മാഹി : സ്ഥാനചലനം സംഭവിക്കാത്ത ഗര്ഭപാത്രം വയറ് തുറക്കാതെ ചെയ്യുന്ന non descent vaginal hysterectomy ( NDVH) ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ചു മാഹി ജനറൽ ആശുപത്രി. വയറു തുറക്കാതെ ഗർഭപാത്രം യോനി മുഖത്തിലൂടെ ഓപ്പറേറ്റ് ചെയ്ത് പുറത്ത് എടുക്കുന്ന ശസ്ത്രക്രിയ രീതിയാണിത്.മാഹി ജനറൽ ഹോസ്പിറ്റലിലെ gynecolgist ഡോ. അതുൽ ചന്ദ്രന്റെയും അനസ്തെഷ്യ സ്പെഷ്യലിസ്റ് ഡോ. ബ്ലെസി മാത്യുന്റെയും നേതൃത്വത്തിലുള്ള സംഘം രണ്ട് മണിക്കൂർ കൊണ്ടാണ് 46 കാരിയായ കക്കട്ട് സ്വദേശിനിയിൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ചത്.വയർ തുറന്നുള്ള ശസ്ത്രക്രിയക്ക് ശേഷം ഏറെ ശാരീരിക വിഷമതകൾ സൃഷ്ടിക്കുന്നതിലാണ് ഇത്തരത്തിൽ NDVH ശസ്ത്രക്രിയ ചെയ്യാൻ തീരുമാനിച്ചത് എന്ന് ആശുപത്രി ഡെപ്യൂട്ടി ഡയറക്ടർ ഡോ. ഇസാക്ക് അറിയിച്ചു.മുറിവുകൾ ഇല്ലാത്തതിനാൽ വേദന തീർത്തും കുറവ് ആയിരിക്കുമെന്നുള്ളതും ഈ ശസ്ത്രകിയയുടെ പ്രേത്യകത ആണ്. സാധാരണയായി കീ ഹോൾ, വയറു തുറന്നുള്ള ശസ്ത്രക്രിയകൾ ആണ് ചെയ്യുന്നത്. ഇതിലും മിക്ച്ചതും സുരക്ഷതവുമാണ് NDVH ശസ്ത്രക്രിയ.Combined spinal and epidural anasthesia രീതി ആണ് അവലംബിചത്.നഴ്സുമാരായ സവിത,മനീഷ, ശാലിനി, എൽസി,ധനുഷ, OT സ്റ്റാഫ് രാജീവൻ, മുബാസ്, ജർളി, എന്നിവർ ശസ്ത്ക്രിയ ടീമിന്റെ ഭാഗമായി.ഏറെ അഭിമാനം നൽകുന്ന ഒരു കാര്യമാണിത്. ഡോക്ടർ മാരെയും മറ്റു ആരോഗ്യ പ്രവർത്തകരെയും ഈ അവസരത്തിൽ അഭിനന്ദിക്കുന്നു.
Sign in
Sign in
Recover your password.
A password will be e-mailed to you.