Latest News From Kannur

ഓണ സംഗമം കുടുംബോത്സവമായി

0

മാഹി: മയ്യഴിയിലെ പ്രമുഖ തറവാടായ കണ്ടോത്ത് പൊയിൽ കുടുംബാംഗങ്ങളുടെ ഓണ സംഗമം ചാലക്കര ഉസ്മാൻ ഗവ: ഹൈസ്ക്കൂൾഓഡിറ്റോറിയത്തിൽ നാട്ടുത്സവ പ്രതീതിയോടെ നടന്നു.നാല് തലമുറകളുടെ സംഗമം മുതിർന്ന തറവാട്ടംഗം കെ.പി.ശ്രീധരൻ്റെ അദ്ധ്യക്ഷതയിൽ മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷു ഉദ്ഘാടനം ചെയ്തു. മന:ശ്ശാസ്ത്ര വിദഗ്ധൻഎ.വി.രത്നകുമാർ മാസ്റ്റർ വിശിഷ്ടാതിഥിയായിരുന്നു ഓണപ്പൂക്കളം, ഓണപ്പാട്ട്, തിരുവാതിര, വിവിധ കലാകായികപരിപാടികൾ ഓണക്കളികൾ തുടങ്ങിയവ അരങ്ങേറി.
കെ.പി.ശാന്ത, കെ.പി.ലക്ഷ്മണൻ, കെ.പി.രമേശൻ, സംസാരിച്ചു.കെ.പി.സജീവൻ സ്വാഗതവും, ടി.ശശികുമാർ നന്ദിയും പറഞ്ഞു.

 

Leave A Reply

Your email address will not be published.