Latest News From Kannur

വികസന കാര്യത്തിൽ പിന്തുടരേണ്ടത് കോടിയേരി മോഡലെന്ന് സ്പീക്കർ എ.എൻ ഷംസീർ ; 20 കുടുംബങ്ങൾക്ക് ഓണസമ്മാനമായി വീട് നൽകി പന്ന്യന്നൂർ ഗ്രാമ പഞ്ചായത്ത്

0

പാനൂർ :വികസന പ്രവർത്തനം കേവലം സർക്കാറിൻ്റെ മാത്രം ഉത്തരവാദിത്വമല്ലെന്ന് സ്പീക്കർ അഡ്വ.എ.എൻ ഷംസീർ.നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായി പന്ന്യന്നൂർ ഗ്രാമ പഞ്ചായത്ത് നിർമ്മിച്ച 20 ലൈഫ് വീടുകളുടെ താക്കോൽ കൈമാറ്റം പാനൂർ ബ്ലോക്ക് പഞ്ചായത്തങ്കണത്തിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു സ്പീക്കർ.വികസന പ്രവർത്തനങ്ങൾ സർക്കാറും, ജനങ്ങളും ഒന്നിച്ച് കൈകോർത്ത് നടത്തണം. ഇക്കാര്യം നേരത്തെ തെളിയിച്ച പഞ്ചായത്താണിത്. പന്ന്യന്നൂർ ഐ.ടി.ഐ യാഥാർത്ഥ്യമായത് ജനങ്ങൾ കൈകോർത്തതു കൊണ്ടാണ്. ജനങ്ങൾ വികസനത്തിൻ്റെ ഭാഗമായി മാറുകയെന്ന കോടിയേരി മോഡലാണ് പഞ്ചായത്തുകൾ പിന്തുടരേണ്ടതെന്നും സ്പീക്കർ പറഞ്ഞു.പഞ്ചായത്ത് പ്രസിഡണ്ട് സി.കെ അശോകൻ അധ്യക്ഷനായി. സീ കേരള സരിഗമപ സീസൺ 2 മത്സരാർത്ഥി ദേവാഞ്ജന മഹിജനെ സ്പീക്കർ എ.എൻ ഷംസീർ ഉപഹാരം നൽകി ആദരിച്ചു. വി ഇ ഒ റസീന റിപ്പോർട്ട് അവതരിപ്പിച്ചു. പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ. ശൈലജ, കണ്ണൂർ ജില്ലാ പഞ്ചായത്തംഗം ഇ.വിജയൻ, സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് കെ.കെ പവിത്രൻ, കെ.ജയരാജൻ, കെ.കെ ബാലൻ, പി.കെ ഹനീഫ, പന്ന്യന്നൂർ രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡണ്ട് കെ.പി രമ സ്വാഗതവും, സെക്രട്ടറി ഉമേഷ് കോട്ടായി നന്ദിയും പറഞ്ഞു. ചമ്പാട് വിന്നേഴ്സ് കോർണർ കേന്ദ്രീകരിച്ച് ഘോഷയാത്രയും നടന്നു. കലാപരിപാടികളും നടന്നു.

Leave A Reply

Your email address will not be published.