Latest News From Kannur

ഇന്നലെ പലയിടത്തും മുടങ്ങി, ഇന്ന് മുതൽ ഓണക്കിറ്റ് വിതരണം വേഗത്തിലാക്കും; സപ്ലൈക്കോ

0

തിരുവനന്തപുരം: ഇന്ന് മുതല്‍ ഓണക്കിറ്റ് വിതരണം വേഗത്തിലാക്കുമെന്ന് സപ്ലൈക്കോ. ഇന്നലെ പല ജില്ലകളിലും കിറ്റ് വിതരണം തടസപ്പെട്ടതോടെയാണ് സപ്ലൈക്കോയുടെ നടപടി. ഇന്ന് മുതല്‍ ഓരോ ജില്ലകളിലേയും കിറ്റ് വിതരണത്തിന്റെ പുരോഗതി അറിയിക്കാന്‍ ഭക്ഷ്യമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിട്ടുണ്ട്.

ഇന്നലെ ആളുകള്‍ കിറ്റ് വാങ്ങാനെത്തിയെങ്കിലും കിറ്റ് കിട്ടാതെ മടങ്ങേണ്ട അവസ്ഥയായിരുന്നു. തിരുവനന്തപുരം, കോട്ടയം, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഭാഗികമാണെങ്കിലും ഇന്നലെ കിറ്റ് വിതരണം നടന്നത്.കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഈ വര്‍ഷം ഓണത്തിന് കിറ്റ് വിതരണം മഞ്ഞക്കാര്‍ഡ് ഉടമകള്‍ക്കും അനാഥാലയങ്ങള്‍ക്കും അഗതി മന്ദിരങ്ങളിലും കഴിയുന്ന 20,000 പേര്‍ക്കുമായി കിറ്റ് വിതരണം പരിമിതിപ്പെടുത്തിയിരുന്നു. തുണിസഞ്ചി ഉള്‍പ്പെടെ 14 ഇനങ്ങളാണ് കിറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

Leave A Reply

Your email address will not be published.