പി കെ രാമന്റെ 42ാം ചരമ വാർഷിക ദിനം മാഹി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിപുലമായ പരിപാടികൾ നടത്തി
മാഹി: മുൻ എം എൽ എ യും കോൺഗ്രസ്സ് നേതാവുമായ പി കെ രാമന്റെ 42ാം ചരമ വാർഷിക ദിനം മാഹി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിപുലമായ പരിപാടികൾ നടത്തി , മാഹി ചൂടിക്കൊട്ട രാജീവ് ഭവനിൽ നടന്ന അനുസ്മരണ സമ്മേളനം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.മോഹനന്റെ അധ്യക്ഷതയിൽ രമേഷ് പറമ്പത്ത്.എം എൽ എ ഉൽഘാടനം ചെയ്തു.പി.പി വിനോദൻ ,കെ.ഹരിന്ദ്രൻ ,കെ.സുരേഷ്, നളിനി ചാത്തു,ആഷാലത, മുഹമ്മദ് സർഫാസ്, എന്നിവർ സംസാരിച്ചു.
സതീശൻ തെക്കേകിൽ . ജിജേഷ് ചാമ്മേരി , പി.കെ.രവിന്ദ്രൻ സീന രവീന്ദ്രൻ , അനുപ് മാഹി, വളവിൽ പത്മനാഭൻ ,പവിത്രൻ ചൂടിക്കൊട്ട, ശ്രീനിവാസൻ, ടി. ദാസ്സൻ കുറുന്തോറത്ത്, പൊത്തങ്ങാട് രാഘവൻ എന്നിവർ അദ്ദേഹത്തിന്റെ വസതിൽ നടന്ന പുഷ്പാർച്ചനയ്ക്ക് നേതൃത്വം നൽകി.