മാഹി: ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സിന്റെ സമുന്നതനായ നേതാവും മയ്യഴി വിമോചന സമര നായകനും ആദ്യാത്മിക രംഗത്തെ പ്രമുഖനും മുൻ എം എൽ എ യുമായ പി കെ രാമന്റെ 42 ആം ചരമ വാർഷികം ചൂടിക്കൊട്ട കോൺഗ്രസ്സ് കമ്മിറ്റി അനുസ്മരണ ദിനമായി ആചരിച്ചു. പി.കെ രാമന്റെ ചായ പടത്തിലും അദ്ദേഹത്തിന്റെ ശവകുടീരത്തിലും പുഷ്പാർച്ചന നടത്തി.
മാഹി മുനിസിപ്പൽ മുൻ വൈസ് ചെയർമാൻ പി. പി വിനോദ്, ചൂടിക്കൊട്ട വാർഡ് പ്രസിഡന്റ് കെ. എം രവീന്ദ്രൻ, മാഹി മേഖല യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് മുഹമ്മദ് സർഫാസ്, എ. പി ബാബു, കെ. എം ഗിരീഷ് കുമാർ എന്നിവർ പങ്കെടുത്തു.