മാഹി : മാഹിയിലെ ഭിന്നശേഷിക്കാരുടെ കൂട്ടായ്മയായ കരുണ അസോസിയേഷൻ നടത്തുന്ന ഓണാഘോഷ പരിപാടിയായ ഓണ നിലാവ് 2023 ൽ വിവിധ കലാ കായിക മത്സരങ്ങൾ ആഗസ്റ്റ് 27 ന് ഉച്ചയ്ക്ക് 2 മണിക്ക് ചാലക്കര ഉസ്മാൻ ഗവ.ഹൈസ്കൂളിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഓണ നിലാവിന്റെ ഉദ്ഘാടനം മാഹി പോലീസ് സുപ്രണ്ട് രാജശങ്കർ വെള്ളാട്ട് നിർവ്വഹിക്കും. ചലച്ചിത്ര പിന്നണിഗായകൻ എം. മുസ്തഫ മുഖ്യാഥിയായിരിക്കും. ബലൂൺ പൊട്ടിക്കൽ, മുട്ടായി പെറുക്കൽ, ബലൂൺ വീർപ്പിക്കൽ, കുപ്പിയിൽ വെള്ളം നിറക്കൽ, സുന്ദരിക്ക് പൊട്ടുതൊടൽ, മ്യൂസിക്കൽ ചെയർ, ഉറിയടി തുടങ്ങിയ നിരവധി മത്സരങ്ങൾ ഉണ്ടായിരിക്കും ഭിന്നശേഷിക്കാരായ കുട്ടികൾക്കും രക്ഷിതിക്കൾക്കും പങ്കെടുക്കാവുന്നതാണ്. കരുണ അസോസിയേഷൻ പ്രസിഡന്റ് സുരേഷ് ബാബുവും സംഘവും അവതരിപ്പികന്ന മിനി കരോക്കെ ഗാനമേളയും നടക്കും.