പാട്യം : കൊങ്ങാറ്റ കൃഷ്ണപ്പിള്ള സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ ഉറവിട മാലിന്യ ശേഖരണവും സംസ്കരണവും പ്രോത്സാഹിപ്പിക്കുന്നതിനായി വെയിസ്റ്റ് ബക്കറ്റുകൾ വീടുകളിൽ വിതരണം ചെയ്തു.
എൻ. രമേഷ് ബാബുന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ബക്കറ്റ് വിതരണത്തിന്റെ ഉദ്ഘാടനം പാട്യം പഞ്ചായത്ത് പ്രസിഡണ്ട് എൻ.വി. ഷിനിജ നിർവ്വഹിച്ചു. മുൻ പഞ്ചായത്ത പ്രസിഡണ്ട് ജലജ ടീച്ചർ ഏറ്റുവാങ്ങി. മൂന്നാംവാർഡ് മെമ്പർ വി. രതി , എം പ്രകാശൻ എന്നിവർ ആശംസയർപ്പിച്ചു.
കെ.വി.രാധാകൃഷ്ണൻ സ്വാഗതവു ,പ്രീഗേഷ് നന്ദിയും പറഞ്ഞു. വായനശാല പ്രദേശത്തെ ഇരുന്നൂറ്റിമുപ്പതോളം വീടുകളിൽ ബക്കറ്റ് വിതരണം നടത്തി.