പാനൂർ : കൊളവല്ലൂർ വില്ലേജ് ഓഫീസിൽ ആവശ്യമായ ജീവനക്കാരെ നിയമിക്കുക, പൊതുജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉന്നയിച്ചുകൊണ്ട് കുന്നോത്ത് പറമ്പ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊളവല്ലൂർ വില്ലേജ് ഓഫീസിനു മുന്നിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു .ഡിസിസി ജനറൽ സെക്രട്ടറി കെ പി സാജു ഉദ്ഘാടനം ചെയ്തു. പുരുഷു മാസ്റ്റർ, ടി കെ ചന്ദ്രൻ മാസ്റ്റർ,കെ അശോകൻ,പ്രജീഷ് പി പി,ബിന്ദു കേസി,ശ്രീവത്സൻ കെ പി തുടങ്ങിയവർ പ്രസംഗിച്ചു.