പാനൂർ : നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധനവിനെതിരെയും ഓണക്കാലത്ത് മാവേലി സ്റ്റോറിലെ അവശ്യ സാധനങ്ങൾ വിധരണം ചെയ്യാത്തതിൽ പ്രതിഷേധിച്ചും മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേത്യത്വത്തിൽ ധർണ്ണ സമരം നടത്തി.
മുൻ കെ പി സി സി എക്സിക്കുട്ടീവ് മെമ്പർ വി സുരേന്ദ്രൻ മാസ്റ്റർ ഉദ്ഘാടനംചെയ്തു.മണ്ഡലംകോൺഗ്രസ് പ്രസിഡന്റ് ടി. കെ അശോകൻ അധ്യക്ഷത വഹിച്ചു.നഗരസഭ അംഗം രാജേഷ് മാസ്റ്റർ,നഗരസഭ ഉപാധ്യക്ഷ പ്രിത അശോക്, ടി ടി രാജൻ മാസ്റ്റർ, യുത്ത് കെയർ കോർഡിനേറ്റർ ഒ.ടി നവാസ്,
സി കെ രവി, സേധുമാധവൻ, എന്നിവർ പ്രസംഗിച്ചു.