പാനൂർ : ഓണക്കാലത്ത് സാധാരണക്കാരെ കൊള്ളയടിക്കുന്ന പിണറായി ഗവൺമെൻറ് നടപടികൾക്കെതിരെ , അവശ്യസാധനങ്ങൾ മാവേലിസ്റ്റോറുകളിൽ കൃത്യമായി എത്തിക്കുക എന്ന ആവശ്യം ഉന്നയിച്ച് ചെണ്ടയാട് മാവേലി സ്റ്റോറിന് മുന്നിൽ നടന്ന ധർണ്ണ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് കെ പി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. എ പി രാജു അധ്യക്ഷത വഹിച്ചു.
ദേശീയ ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ കൂത്തുപറമ്പ് നിയോജക മണ്ഡലം പ്രസിഡണ്ട് വിജീഷ്.കെ പി, കോൺഗ്രസ് സേവാദൾ കൂത്തുപറമ്പ് നിയോജക മണ്ഡലം പ്രസിഡണ്ട് ഭാസ്ക്കരൻ വയലാണ്ടി, മഹിള കോൺഗ്രസ് പാനൂർ ബ്ലോക്ക് പ്രസിഡണ്ട് ബിന്ദു കെ സി,അജേഷ് കെ,
രവീന്ദ്രൻ എ,ഉഷ എം,സുനിഷ സി തുടങ്ങിയവർ പ്രസംഗിച്ചു.