കോഴിക്കോട് : കവി അലി കോഴിക്കോടിന്റെ ഗാനം “ഴ” സിനിമയിൽ ഉൾപ്പെടുത്തി. അലിയുടെ ആദ്യ സിനിമാ ഗാനമാണ് ഴ യിലേത്.നന്ദു ആനന്ദ് , മണികണ്ഠൻ ആചാരി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായ , ഗിരീഷ് പി സി രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രമാണ് ” ഴ ” .തീവ്ര സൗഹൃദമാണ് ഴ യിലെ കഥാ ബിന്ദു.സ്വന്തം ജീവനെക്കാൾ സുഹൃത്തിനെ സ്നേഹിക്കുന്ന രണ്ട് യുവാക്കളുടെ തീവ്രവും ഊഷ്മളവുമായ സ്നേഹപാതയിലൂടെ ” ഴ” യുടെ കഥ സഞ്ചരിക്കുന്നു.