കഴിഞ്ഞ സർക്കാരാണ് ഇതെല്ലാം നൽകിയതെന്ന ചെറു സൂചന പോലും കാണുന്നില്ല’- പൊതു മരാമത്ത് വകുപ്പിനെതിരെ ജി സുധാകരൻ
ആലപ്പുഴ: പൊതു മരാമത്ത് വകുപ്പിനെതിരെ മുൻ മന്ത്രിയും സിപിഎം നേതാവുമായ ജി സുധാകരൻ. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നടപ്പിലാക്കിയ അടിസ്ഥാന മേഖലയിലെ വികസനങ്ങൾ കാണാതെ പോകരുതെന്നു അദ്ദേഹം തുറന്നടിച്ചു. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് സുധാകരന്റെ വിമർശനം.