Latest News From Kannur

ഗിന്നസ് പക്രുവിന്റെ മകൾക്ക് ചോറ്റാനിക്കരയിൽ ചോറൂണ്; ദ്വിജക്കുട്ടിക്ക് ആശംസകൾ അറിയിച്ച് ആരാധകർ

0

ലയാളികളുടെ പ്രിയ താരം ഗിന്നസ് പക്രുവിന്റെ മകള്‍ ദ്വിജയ്ക്ക് ചോറ്റാനിക്കര ദേവീക്ഷേത്രത്തില്‍ ചോറൂണ്. കുടുംബാംഗങ്ങള്‍ക്കൊപ്പം ഇന്നലെ രാവിലെ നവരാത്രി മണ്ഡപത്തില്‍ വച്ചായിരുന്നു ചോറൂണ് ചടങ്ങ് നടത്തിയത്.

‘ആ..ആ..അമ്…അം… ദ്വിജ മോള്‍ക്കിന്ന് ചോറൂണ്. ചോറ്റാനിക്കര ദേവീ ക്ഷേത്രം’ – എന്ന കുറിപ്പോടെയാണ് താരം ചോറൂണിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.  ദ്വിജക്കുട്ടിയ്ക്ക് ആശംസകള്‍ അറിയിച്ച് നിരവധി ആളുകൾ രംഗത്തെത്തി.മൂത്ത മകള്‍ ദീപ്ത കീര്‍ത്തി കുഞ്ഞിനെ കയ്യില്‍ എടുത്തു നില്‍ക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചുകൊണ്ടായിരുന്നു താരം രണ്ടാമത്തെ കുഞ്ഞ് ജനിച്ച സന്തോഷവാര്‍ത്ത ആരാധകരുമായി പങ്കുവെച്ചത്.  2006 ലായിരുന്നു ഗിന്നസ് പക്രുവും ഗായത്രിയും വിവാഹിതരായത്.
Leave A Reply

Your email address will not be published.