പാനൂർ: രാമായണ മാസാചരണത്തിന്റെ ഭാഗമായി കൂറ്റേരി വൈരീ ഘാതകക്ഷേത്രത്തിൽ വെച്ച് നടത്തിയ മത്സരത്തിൽ മൂന്ന് വിഭാഗങ്ങളിലും ഒന്നാം സ്ഥാനം നേടിയത് ഈസ്റ്റ് എലാങ്കോട് പയ്യന്റവിട മനോജിന്റെ ഭാര്യയായ ലിനിഷയും ദേവദർശ് , മാൻവി മനോജ് എന്നീ മക്കളുമാണ് . എൽ പി
വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ മാൻവി മനോജ് പുല്ലമ്പ്ര ദേവീക്ഷേത്രത്തിലെ മത്സരത്തിലും തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രം നടത്തിയ രാമായണ പ്രശ്നോത്തരിയിലും പാലക്കൂൽ യുപി സ്കൂൾ തലത്തിലും ഇത്തവണ ഒന്നാം സ്ഥാനം നേടി.
രാജീവ് ഗാന്ധി സ്കൂളിലെ എട്ടാം തരത്തിലെ വിദ്യാർത്ഥിയായ ദേവദർശ് കൂറ്റേരി വൈരീഘാതക ക്ഷേത്രത്തിലെ മത്സരത്തിൽ ഹൈസ്ക്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനവും പുല്ലമ്പ്ര ദേവീക്ഷേത്രത്തിൽ നടന്ന മത്സരത്തിൽ രണ്ടാം സ്ഥാനവും കൂടാതെ സ്കൂൾ തലങ്ങളിലെ വിവിധ ക്വിസ് പരിപാടികളിൽ നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട് . ജന്മഭൂമി വിജ്ഞാനോത്സവത്തിൽ സംസ്ഥാന തല വിജയി കൂടിയാണ് ദേവദർശ്.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post
Next Post