കരിയാട് : ഭരണകൂടത്തിൽ ഒരു ജനതയാകെ വിശ്വാസമർപ്പിച്ച കാലഘട്ടത്തിൽ മുന്നണിഭരണത്തെ കാര്യക്ഷമതയോടെ മുന്നോട്ട് നയിച്ച ഭരണാധികാരിയായിരുന്നുസി. അച്യുതമേനോനെന്ന്പാർട്ടി ജില്ലാ അസി. സെക്രട്ടറിഎ.പ്രദീപൻ പറഞ്ഞു.അച്യുതമേനോൻ സ്മാരക ലൈബ്രറി ആന്റ് റീഡിംഗ് റൂം കരിയാട് സംഘടിപ്പിച്ച അനുസ്മരണ പ്രഭാഷണവും പുസ്തക ശേഖരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പി.പ്രഭാകരൻഅദ്ധ്യക്ഷനായി. സി.പി.ഐ. തലശ്ശേരി മണ്ഡലം സെക്രട്ടറി അഡ്വ. എം.എസ്.നിഷാദ്,സെക്രട്ടേറിയറ്റംഗംസി.എൻ.ഗംഗാധരൻ, ലോക്കൽ സെക്രട്ടറി കെ.കെ.ബാലൻ ,എൻ.കെ.രവി എന്നിവർ സംസാരിച്ചു. നിരവധിപേർ ഗ്രന്ഥശാലയ്ക്ക് പുസ്തകങ്ങൾ
സംഭാവന ചെയ്തു.