Latest News From Kannur

ശിഹാബ് തങ്ങൾ പ്രതിസന്ധികളിൽ ലീഗിനെ കരുത്തോടെ നയിച്ചു സി പി സൈതലവി

0

  പാനൂർ : ബാബരി മസ്ദിൻ്റെ തക്കർച്ചയോടെ കേരളത്തിൽ വിവിധ തീവ്രവാദ സംഘടനകൾ ശക്ക്തമായി മുന്നോട് വന്നപ്പോൾ. വാചാലമാവാതെ തൻ്റെ ആത്മ സംയമനം കൊണ്ട് മുസ് ലിം ലീഗിനെ അജയ്യമായി നയിച്ച നേതാവാണ് ശിഹാബ് തങ്ങൾ. തൻ്റെ ഉയർന്ന വിദ്യാഭ്യാസവും ഉയർന്ന ചിന്തയും ലീഗ് പാർട്ടി യുടെ ഉയർച്ചക്കും വളർച്ചുക്കുമായി വിനിയോഗിച്ച തങ്ങൾ ശരിഅത്ത് വിവാദ കാലത്ത് കേരളത്തിലെ മുസ് ലിം ജനസാമന്യത്തെ ആജ്ഞ കൊണ്ട് ഒരു കൂട കീഴിൽ ഒന്നിച്ച് നിർത്താൻ സാധിച്ച അതുല്യ നേതാവാണെന്നും വലീയ കലാപങ്ങൾ നടക്കേണ്ട പല സംന്ദർഭങ്ങളിലും തങ്ങളുടെ സാന്നിധ്യം കൊണ്ടും ഇടപെടൽ കൊണ്ടും കെട്ടടങ്ങിയതിന് കേരളം പലതവണ സാക്ഷിയായിട്ടുണ്ടെന്നുo മുസ് ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ടും ചന്ദ്രിക ദിനപത്രം മുൻ സബ്ബ് എഡിറ്ററുമായ സി പി സൈതലവി പ്രസ്താവിച്ചു.

മുസ് ലിം ലീഗ്  കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാനൂർ ലീഗ് ഹൗസിൽ നടന്ന ശിഹാബ് തങ്ങൾ, ഉമ്മർ ബാഫഖി തങ്ങൾ കെ എം മൊയ്മാസ്റ്റർ അനുസ്മരണവും മുസ് ലിം ലീഗ് ദേശീയ ആസ്ഥാന മന്ദിരം   ഖാഇദേ മില്ലത്ത്സെൻ്റർധനസമാഹരണത്തിൽ മികവ് പുലർത്തിയ  ശാഖകൾക്കുള്ള ആദരവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുസ് ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് പൊട്ടങ്കണ്ടി അബ്ദുല്ല ഖാഇദേ മില്ലത്ത് സെൻ്റർ ധനസമാഹരണത്തിൽ മികവ് പുലർത്തിയ  ശാഖകൾക്കുള്ള ഉപഹാരം കൈമാറി. മുസ് ലിം ലീഗ് സംസ്ഥാന കമ്മിറ്റി അംഗം എൻ എ അബൂബക്കർ മാസ്റ്റർ കെ എം മൊയ്തു മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി. കൂത്തുപറമ്പ് മണ്ഡലം പ്രസിഡണ്ട് പി പി എ സലാം അധ്യക്ഷനായി , ജില്ലാ വൈസ് പ്രസിഡണ്ട് അഡ്വ എസ് മുഹമ്മദ്, മുസ് ലിം ലീഗ്ജില്ലാ സെക്രട്ടറി ടി പി മുസ്തഫ, പാനൂർ നഗരസഭ ചെയർമാൻ വി നാസർ മാസ്റ്റർ പി കെ ഷാഹുൽ ഹമീദ്, ഡോ എൻ എ മുഹമ്മദ് റഫീഖ്. കെ പി മൂസ്സ ഹാജി, കെ സി കുഞ്ഞബ്ദുല്ല ഹാജി, ടി മഹറൂഫ്, എം സി അൻവർ, ഇ എം ബഷീർ, സി പി റഫീഖ് ,ഗഫൂർ മൂലശ്ശേരി, പി സുലൈമാൻ മാസ്റ്റർ, എൻ പി മുനീർ, നൗഷാദ് അണിയാരം,
വി ഫൈസൽ മാസ്റ്റർ, വി പി അബ്ദുല്ല ഹാജി, സെക്കീന തെക്കയിൽ,
എം ടി കെ സുലൈഖ, സംസാരിച്ചു.

Leave A Reply

Your email address will not be published.