തെരുവ് നായ ആക്രമണം ,പുത്തൂരിൽ മീനോത്ത് അബ്ദുല്ല എന്ന നാലാം ക്ലാസുകാരൻ രക്ഷപ്പെട്ടത് ആത്മ ധൈര്യം കൊണ്ട്.
പാനൂർ :തെരുവ് നായയുടെ ആക്രമണത്തിൽ നിന്നും വിദ്യാർത്ഥിയായ അബ്ദുല്ല രക്ഷപ്പെട്ടത് സാഹസീകമായാണ്.കൈയിലുള്ള ബാഗ് വീശിയും ഒച്ചവെച്ചുമാണ് അബ്ദുല്ല നായയെ സധൈര്യം നേരിട്ടത്.നായ ചാടി മുഖത്ത് കടിച്ചപ്പോഴും നിലത്ത് വീഴാതിരുന്നത് വൻ ദുരന്തം ഒഴിവാക്കി.പാലക്കൂലിൽ ഏഴ് പേരെ കടിച്ച നായ രണ്ട് പശുക്കളെയും വളർത്തു നായയെയും കടിച്ച ശേഷമാണ് മൂന്ന് കിലോ മീറ്ററുകൾക്കിപ്പുറത്ത് പുത്തൂർ സദ്ദാം മുക്ക് ജംഗ്ഷന് സമീപം വെച്ച് അബ്ദുല്ലയെ കടിക്കുന്നത്.രാവിലെ ഏഴരക്ക് മദ്രസയിൽ പോവുന്ന വഴിയിലാണ് അപകടം.
പുത്തൂരിലെ മീനോത്ത് അബ്ദുറഹ് മാന്റെ മകനായ അബ്ദുല്ല
ചെണ്ടയാട് അബ്ദു റഹിമാൻ സ്മാരകം യു പി സ്കൂൾ നാലാം ക്ലാസ് വിദ്യാർഥിയാണ്.പാലക്കൂലിൽ വെച്ച്മൊട്ടേമ്മൽ കുഞ്ഞിരാമൻ, കുങ്കൻ്റവിട ദേവൂട്ടി, മദ്രസ അദ്ധ്യാപകൻ ഉവൈസ് എന്നിവർക്കാണ് കടിയേറ്റത്. പരുക്കേറ്റവർക്ക് തലശ്ശേരി ജനറൽ ആശുപത്രിയിൽ വെച്ച് കുത്തിവെപ്പ് നൽകി.
മുഖത്ത് സാരമായി പരിക്കേറ്റ അബ്ദുല്ലയെ കുത്തിവെപ്പ് നൽകിയ ശേഷം തുടർ ചികിത്സക്കായി പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നഗരസഭ അധികൃതർ സ്ഥലത്തെത്തി .പശുവിന് മൃഗഡോക്ടർ എത്തി പ്രാഥമിക ചികിത്സ നൽകി.പാനൂർ മേഖലയിൽ തെരുവ് നായ ശല്യം വീണ്ടും രൂക്ഷമാവുകയാണ്.ആളുകളെ കടിച്ച് പരുക്കേൽപ്പിച്ച നായയെ പുത്തൂരിലെ ഇടവഴിയിൽ മർദ്ദനമേറ്റ് ചത്ത നിലയിൽ കണ്ടെത്തി.