മൊകേരി :മൊകേരി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഉല്പാദന – സേവന – കച്ചവട മേഖലകളിൽ പുതു സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കായി 2023 ആഗസ്റ്റ് 14 തിങ്കളാഴ്ച രാവിലെ 10ന് പഞ്ചായത്ത് ഹാളിൽ ശില്പശാല സംഘടിപ്പിച്ചു.എം. രാജശ്രീ അധ്യക്ഷത വഹിച്ച ചടങ്ങിൽഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി വത്സൻ ശില്പശാല ഉദ്ഘാടനം ചെയ്തു.പരിപാടിയിൽ പൊതു സംരംഭകരെ പരിചയപ്പെടുത്തുന്ന വീഡിയോ പ്രദർശനം നടന്നു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ വി പി റഫീഖ് , ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേർസൺ ഷൈനി വിപി എന്നിവർ ആശംസയർപ്പിച്ചു .സംരംഭക ബോധവൽക്കരണ ക്ലാസ്സ് പാനൂർ ബ്ലോക്ക് വ്യവസായ വികസന ഓഫീസർ ശരത് ശശിധരൻ കൈകാര്യം ചെയ്തു .സർക്കാരിന്റെ വിവിധ പദ്ധതികൾ, സബ്‌സിഡി സ്കീമുകൾ, ലോൺ-ലൈസൻസ് എന്നിവയുമായി ബന്ധപ്പെട്ട ക്ലാസ്സ് മൊകേരി ഗ്രാമപഞ്ചായത്ത് ഇ.ഡി. ഇ പി.കെ.ജുബിൻ നയിച്ചു.സംരംഭക അനുഭവവിവരണവുമായി കെ.കെ.വിപിൻ കുമാർ ( ടേസ്റ്റ് ഓഫ് കണ്ണൂർ) സംസാരിച്ചു. പാനൂർ നഗരസഭ ഇ.ഡി.ഇ. അഭിത്ത് പത്മനാഭൻ ചടങ്ങിൽ നന്ദി പറഞ്ഞു.
Sign in
Sign in
Recover your password.
A password will be e-mailed to you.