പാനൂർ : ബാലഗോകുലം മൊകേരി,പാട്യം മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര പത്തായക്കുന്നിൽ നിന്ന് ആരംഭിച്ച് കുനുമ്മൽ മുരുകൻ കോവിൽ സമാപിക്കുന്നതാണ്.ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര വിജയത്തിനായി സ്വാഗതസംഘം രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചു. മാക്കൂൽ പീടിക കെ.ടി.ജയകൃഷ്ണൻ മാസ്റ്റർ സ്മൃതിമന്ദിരത്തിൽ ചേർന്ന സ്വാഗത സംഘ രൂപീകരണയോഗത്തിൽ കെ. സുബീഷ് അധ്യക്ഷത വഹിച്ചു. സി. മനോജ്, പി.ടി.കെ.രജിലേഷ് , പി.ആർ നിജിൽ, എം.വി.ഷിനൂപ് എന്നിവർ പ്രസംഗിച്ചു. സ്വാഗതസംഘം ഭാരവാഹികളായി
എൻ.ടി മനോജ്, കെ.പ്രേമൻ ,കെ.സഹേഷ്, വി.പി.സന്തോഷ്, ജഗദീഷ്, ധനീഷ് (രക്ഷാധികാരിമാർ ), ഷംജിത്ത് പാട്യം (പ്രസിഡണ്ട് ), ടി.ഷാജി ( വൈസ് പ്രസിഡണ്ട് ) , കെ.സി. റിജോയ് ( സിക്രട്ടറി ) , എം എൻ ശ്രീജൻ ( ജോ. സിക്രട്ടരി), സി.വി.ശരത്ത് ( ട്രഷറർ), കെ.സുബീഷ് (ആഘോഷ പ്രമുഖ് ) , ടി.കെ.ഷിബു (സഹ ആഘോഷ പ്രമുഖ് ) എന്നിവരെ തിരഞ്ഞെടുത്തു.
പത്തായക്കുന്നിലും കുനുമ്മലിലും സാംസ്കാരിക സമ്മേളനങ്ങൾ നടക്കുന്നതാണ്.