Latest News From Kannur

രാമായണ മാസാചരണം; ക്വിസ് നടത്തി

0

മമ്പറം:   എടപ്പാടി മെട്ട ശ്രീ എടപ്പാടി കളരി ഭഗവതീ ക്ഷേത്രത്തിൽ രാമയണ മാസാചരണത്തിന്റെ ഭാഗമായി രാമായണം ക്വിസ് നടത്തി.

യു.പി.വിഭാഗത്തിൽ അദ്വൈത് സുഷാജ് ഒന്നാം സ്ഥാനവും അർവിൻ സുഷാജ് രണ്ടാം സ്ഥാനവും ദിയ മൂന്നാം സ്ഥാനവും നേടി.
ഹൈസ്ക്കൂൾ വിഭാഗത്തിൽ ദേവഗംഗ ഒന്നാം സ്ഥാനവും ദേവാമൃത് രണ്ടാം സ്ഥാനവും ദേവശ്രീ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.പൊതുവിഭാഗത്തിൽ ഒന്നാം സ്ഥാനം നിഹാരയും രണ്ടാം സ്ഥാനം വിലാസിനിയും മൂന്നാം സ്ഥാനം എ.പി. അർച്ചനയും നേടി.
ക്ഷേത്രക്കമ്മിറ്റി രക്ഷാധികാരി കെ. രാജന്റെ അദ്ധ്യക്ഷതയിൽ എസ്.കെ.വിനയൻ മാസ്റ്റർ യോഗം ഉദ്ഘാടനം ചെയ്തു. രാമായണത്തെ അടിസ്ഥാനമാക്കി അദ്ദേഹം പ്രഭാഷണം നടത്തി.
പി.എം.ജയചന്ദ്രൻ ,ടി. ചന്ദ്രൻ ,മനോജ് .എ ,ഇ. രാജൻ നായർ , കെ.ജയപ്രകാശൻ,ഇ ജയലക്ഷ്മി ,കൃഷ്ണൻകാടാച്ചിറ, കെ.ചന്ദ്രൻ ,വി.സന്തോഷ് കുമാർ എന്നിവർ പ്രസംഗിച്ചു. ഇ അപ്പുക്കുട്ടൻ നായർ സമ്മാന വിതരണം നടത്തി.

Leave A Reply

Your email address will not be published.