തലശ്ശേരി : ദിവംഗതനായ മുൻ മുഖ്യമന്ത്രി സ്നേഹത്തിന്റെയും കരുതലിന്റെയും ആൾരൂപമായിരുന്നുവെന്ന് അഡ്വ: സണ്ണി ജോസഫ് എം.എൽ.എ അഭിപ്രായപ്പെട്ടു. പൊന്ന്യം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആദിമുഖ്യത്തിൽ പുല്ലോടി ഇന്ദിരാഗാന്ധി ഹാളിൽ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എ.വി.രാമദാസന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ
പി. ജനാർദ്ദനൻ ,എൻഹരിന്ദ്രൻ ,കെ.രാമചന്ദ്രൻ മാസ്റ്റർ, ടി.വി. ശിവദാസ് ബാബു, എ.കെ.പുരുഷോത്തമൻ നമ്പ്യാർ,കെ.ജയരാജൻ,ജതീന്ദ്രൻ കുന്നത്ത്,ടി.വി. അനൂപ് കുമാർ എം.രാജീവൻ ,കെ. യം രാജേഷ്എന്നിവർ പ്രസംഗിച്ചു.
മഹിളാ കോൺസ് ജില്ലാ വൈസ് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട എ ഷർമ്മിള ;
ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട കെ.പി. രാഗിണി, തലശേശരി ബ്ലോക്ക് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട കെ.ലതിക ;ജവഹർ ബാല മഞ്ച് തലശ്ശേരി നിയോജകമണ്ഡലം
ചെയർപേഴ്സണായി തെരഞ്ഞെടുക്കപ്പെട്ട അജിതകുമാരി കോളി എന്നിവരെ ചടങ്ങിൽ ആദരിച്ചു.