എഴുപത്താറാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് രക്ത ഗ്രൂപ്പ് നിർണയ ക്യാമ്പും ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു.
തലശ്ശേരി: ബ്ലഡ് ഡോണേഴ്സ് കേരള ചരിറ്റബിൾ സൊസൈറ്റി തലശ്ശേരി താലൂക്കിന്റെ നേതൃത്വത്തിൽ മെഡിനോവ ഡയഗ്‌നോസ്റ്റിക്ക് സെന്ററിന്റെ സഹകരണത്തോടെ തലശ്ശേരി ഗവൺമെന്റ് കോളേജ് എൻ എസ്സ് എസ്സ് രക്ത ഗ്രൂപ്പ് നിർണയ ക്യാമ്പും ബോധവൽക്കരണ ക്ലാസ്സും നടത്തി.തലശ്ശേരി ഗവ: കോളേജിൽ നടന്ന പരിപാടി പ്രിൻസിപ്പൽ പ്രൊഫ:പ്രേമൻ ഉദ്ഘാടനം ചെയ്തു. എൻ എസ്സ് എസ്സ് പ്രോഗ്രാം ഓഫീസർ ഡോ:സിറാജുദ്ദീന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബ്ലഡ് ഡോണേഴ്സ് കേരള കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് റിയാസ് വട്ടക്കാരി കൈതാൽ ആശംസകൾ അർപ്പിച്ചു. രക്തദാന ബോധവൽക്കരണ ക്ലാസ് ബി ഡി കെ മെമ്പറും മാഹി ഗവ: ജനറൽ ഹോസ്പിറ്റൽ ബ്ലഡ് ബാങ്ക് കൗൺസിലറുമായ ഉണ്ണികൃഷ്ണൻ വിജയറാം ചോദ്യങ്ങൾ ചോദിച്ചും വിദ്യാർത്ഥികളുടെ ചോദ്യങ്ങൾക്ക് മറുപടി പറഞ് കൊണ്ടും നിർവ്വഹിച്ചു. അസ്ലം മെഡിനോവയുടെ നേതൃത്വത്തിൽ നടന്ന രക്ത ഗ്രൂപ്പ് നിർണയ ക്യാമ്പിലും നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു. എൻ എസ്സ് എസ്സ് ലീഡർമാരായ അജയ് വിജേന്ദ്രബാബു സ്വാഗതവും, മാനസ നന്ദിയും പറഞ്ഞു.