Latest News From Kannur

യുവതി മദ്യലഹരിയില്‍; ഓവര്‍ സ്പീഡില്‍ ഓടിച്ച ഇന്നോവ 8 ബൈക്കുകളില്‍ പാഞ്ഞുകയറി

0

വിശാഖപട്ടണം: മദ്യലഹരിയില്‍ യുവതി ഓടിച്ച ഇന്നോവ നിയന്ത്രണം വിട്ട് റോഡരികില്‍ പാര്‍ക്ക് ചെയ് ബൈക്കുകളില്‍ പാഞ്ഞുകയറി. അമിതവേഗതയില്‍ എത്തിയ വാഹനം നിയന്ത്രണം വിട്ട് ബൈക്കുകളിലും മരത്തിലും ഇടിക്കുകയായിരുന്നു. ഇടിച്ചുകയറിയ വാഹനത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. വിശഖപട്ടണത്തെ വിഐപി റോഡിലായിരുന്നു അപകടം നടന്നത്. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. നിര്‍ത്തിയിട്ട ബൈക്കിന് സമീപം ആരും ഇല്ലാത്തതിനാല്‍ വന്‍ അപകടം ഒഴിവായി. അപകടത്തില്‍ ബൈക്കുകള്‍ക്ക് കാര്യമായ കേടുപാടുകള്‍ സംഭവിച്ചു.

അപകടത്തിന് പിന്നാലെ വാഹനം ഓടിച്ച സ്ത്രീ മറ്റൊരു വാഹനത്തില്‍ കയറിപ്പോയതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു

Leave A Reply

Your email address will not be published.