Latest News From Kannur

വിതുമ്പിക്കരഞ്ഞ് അമ്മ, ചേർത്തുപിടിച്ച് ആശ്വസിപ്പിച്ച് ​ഗവർണർ; വന്ദന ദാസിന് മരണാനന്തര ബഹുമതിയായി എംബിബിഎസ് ബിരുദം സമ്മാനിച്ചു

0

തൃശൂർ: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വെച്ച് കുത്തേറ്റു മരിച്ച ഡോ. വന്ദന ദാസിന് മരണാനന്തര ബഹുമതിയായി എംബിബിഎസ് ബിരുദം സമ്മാനിച്ചു. തൃശ്ശൂരില്‍ നടന്ന ചടങ്ങില്‍ വന്ദനയുടെ അച്ഛന്‍ കെ.ജി മോഹന്‍ദാസും അമ്മ വസന്തകുമാരിയും ചേര്‍ന്ന് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാനിൽ നിന്നും  സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.കേരള ആരോഗ്യ ശാസ്ത്ര സർവ്വകലാശാലയാണ് മരണാനന്തര ബഹുമതിയായി എംബിബിഎസ് ബിരുദം നൽകിയത്. വികാരനിർഭരമായ നിമിഷങ്ങൾക്കാണ് വേദി സാക്ഷിയായത്. ബിരുദ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങവേ വിതുമ്പികരഞ്ഞ വന്ദനയുടെ അമ്മ വസന്തകുമാരിയെ ഗവര്‍ണര്‍ ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിച്ചു.വന്ദന ദാസിന്റെ പ്രവർത്തനം മാതൃകയാക്കണമെന്ന് യുവ ഡോക്ടർമാരോട് ബിരുദദാന ചടങ്ങിനിടയുള്ള സന്ദേശത്തിൽ ഗവർണർ പറഞ്ഞു. എംബിബിഎസ് പഠനത്തിനു ശേഷം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജൻസി ചെയ്യുന്നതിനിടെയാണ് മേയ് 10നു പുലർച്ചെയാണ് വന്ദന കുത്തേറ്റു മരിച്ചത്.

Leave A Reply

Your email address will not be published.