മാഹി: ഈസ്റ്റ്പള്ളൂർ ഗവ. മിഡിൽ സ്കൂൾ അവറോത്തിലെ ചാന്ദ്രദിനാഘോഷവും സംഘടിപ്പിച്ചു. ശാസ്ത്ര അധ്യാപിക കെ.ശ്രീജയുടെ അധ്യക്ഷതയിൽ
തലശ്ശേരി എ.ഇ.ഒ ആയിരുന്ന കെ തിലകൻ ചാന്ദ്രദിനാഘോഷവും സയൻസ് ക്ലബ്ബിൻ്റെ ഉദ്ഘാടനവും നിർവ്വഹിച്ചു. ചാന്ദ്രയാൻ III വരെയുള്ള ചാന്ദ്രയാൻ്റെ പ്രവർത്തനവും ദൗത്യവും അദ്ദേഹം കുട്ടികൾക്ക് വിശദീകരിച്ചു. ചാന്ദ്രദിന പ്രത്യേക സയൻസ് പ്രശ്നോത്തരി മത്സരവും നടന്നു.
പ്രധാന അധ്യാപകൻ കെ പി ഹരീന്ദ്രൻ, ബിജുഷ ഷൈജു, കെ.കെ.മനീഷ് എന്നിവർ സംസാരിച്ചു. ടി എം സജീവൻ, ബബിത. ബി, ജുമുനഭായി എന്നിവർ നേതൃത്വം വഹിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.