Latest News From Kannur

സംസ്ഥാന ചലച്ചിത്ര അവാർഡുകൾ 2022 പ്രഖ്യാപിച്ചു

0

തിരുവനന്തപുരം : പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന 53-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്കാരം മമ്മൂട്ടിയും മികച്ച നടിയ്ക്കുള്ള പുരസ്കാരം വിൻസി അലോഷ്യസും നേടി. നൻപകൽ നേരത്ത് മയക്കം മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ മികച്ച സംവിധായകനായത് മഹേഷ് നാരായണൻ ആണ്, അറിയിപ്പ് എന്ന ചിത്രമാണ് മഹേഷിനെ അവാർഡിന് അർഹനാക്കിയത്.

2022 ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഒറ്റനോട്ടത്തിൽ

“`മികച്ച ചിത്രം: നൻപകൽ നേരത്ത് മയക്കം (ലിജോ ജോസ് പല്ലിശ്ശേരി)

മികച്ച രണ്ടാമത്തെ ചിത്രം: അടിത്തട്ട് ( ജിജോ ആന്റണി)

മികച്ച നടന്‍: മമ്മൂട്ടി (നൻപകൽ നേരത്ത് മയക്കം)

മികച്ച നടി: വിൻസി അലോഷ്യസ് ( രേഖ)

മികച്ച സംവിധാകൻ: മഹേഷ് നാരായണൻ(അറിയിപ്പ്)

മികച്ച സ്വഭാവ നടന്‍: പി പി കുഞ്ഞികൃഷ്ണൻ ( ന്നാ താൻ കേസ് കൊട്)

മികച്ച സ്വഭാവ നടി: ദേവി വർമ( സൗദി വെള്ളക്ക)

മികച്ച ജനപ്രിയ ചിത്രം: ന്നാ താൻ കേസ് കൊട്( രതീഷ് ബാലകൃഷ്ണ പൊതുവാൾ)

മികച്ച കഥാകൃത്ത്: കമൽ കെ എം( പട)

മികച്ച തിരക്കഥാകൃത്ത്: രതീഷ് ബാലകൃഷ്ണ പൊതുവാൾ ( ന്നാ താൻ കേസ് കൊട്)

മികച്ച ചിത്രസംയോജകൻ: നിശാദ് യൂസഫ് (തല്ലുമാല)

മികച്ച ബാലതാരം (ആൺകുട്ടി): മാസ്റ്റർ ഡാവിഞ്ചി ( പല്ലൊട്ടി 90സ് കിഡ്സ്)

മികച്ച ബാലതാരം (പെൺകുട്ടി): തന്മയ സോൾ എ (വഴക്ക്)

മികച്ച ക്യാമറാമാൻ: മനേഷ് മാധവൻ ( ഇല വീഴാ പൂഞ്ചിറ), ചന്ദ്രു സെൽവരാജ്(വഴക്ക്)

മികച്ച ഗാനരചയിതാവ്: റഫീക്ക് അഹമ്മദ് (വിഡ്ഢികളുടെ മാഷ്)

മികച്ച സംഗീതസംവിധായകന്‍: എം ജയചന്ദ്രൻ( പത്തൊമ്പതാം നൂറ്റാണ്ട്, ആയിഷ)

പിന്നണി ഗായകന്‍: കപിൽ കപിലൻ ( പല്ലൊട്ടി 90സ് കിഡ്സ്)

പിന്നണി ഗായിക: മൃദുല വാര്യർ(പത്തൊമ്പതാം നൂറ്റാണ്ട്)

മികച്ച കലാസംവിധായകൻ: ജ്യോതിഷ് ശങ്കർ(ന്നാ താൻ കേസ് കൊട്)

മികച്ച സിങ്ക് സൗണ്ട്: വൈശാഖ് പി വി(അറിയിപ്പ്)

മികച്ച ശബ്ദമിശ്രണം: വിപിൻ നായർ(ന്നാ താൻ കേസ് കൊട്)

മികച്ച ശബ്ദ ഡിസൈൻ: അജയൻ അടാട്ട്( ഇല വീഴാ പൂഞ്ചിറ)

മികച്ച കളറിസ്റ്റ് : റോബർട്ട് ലാംഗ് സി.എസ്.ഐ(ഇല വീഴാ പൂഞ്ചിറ), ആർ രംഗരാജൻ(വഴക്ക്)

മികച്ച മേക്കപ്പ് ആർട്ടിസ്റ്റ്: റോണക്സ് സേവ്യർ(ഭീഷ്മപർവ്വം)

മികച്ച കോസ്റ്റ്യൂം ഡിസൈനർ: മഞ്ജുഷ രാധാകൃഷ്ണൻ(സൗദി വെള്ളക്ക)

മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ് (പുരുഷൻ): ഷോബി തിലകൻ(പത്തൊമ്പതാം നൂറ്റാണ്ട്)

മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റ് (സ്ത്രീ): പൗളി വൽസൻ(സൗദി വെള്ളക്ക)

മികച്ച നൃത്തസംവിധാനം: ഷോബി പോൾരാജ്(തല്ലുമാല)

മികച്ച നവാഗത സംവിധായകന്‍: ഷാഹി കബീർ(ഇല വീഴാ പൂഞ്ചിറ)

മികച്ച കുട്ടികളുടെ ചിത്രം: പല്ലൊട്ടി 90സ് കിഡ്സ്(ജിതിൻ രാജ്)

മികച്ച വിഷ്വൽ എഫക്റ്റ്സ്- അനീഷ് ഡി, സുമേഷ് ഗോപാൽ( വഴക്ക്)

സ്ത്രീ/ട്രാൻസ്ജെൻഡർ വിഭാഗങ്ങൾക്കുള്ള പ്രത്യേക അവാർഡ്: ബി 32 മുതൽ 44 വരെ(ശ്രുതി ശരണ്യം)

മികച്ച പശ്ചാത്തലസംഗീതം: ഡോൺ വിൻസെന്റ്(ന്നാ താൻ കേസ് കൊട്)

പ്രത്യേക ജൂറി പരാമർശം:
അഭിനയം: കുഞ്ചാക്കോ ബോബൻ(ന്നാ താൻ കേസ് കൊട്), അലൻസിയർ( അപ്പൻ)

സംവിധാനം: ബിശ്വജിത്ത്(ഇലവരമ്പ്), രാരിഷ്(വേട്ടപ്പട്ടികളും ഓട്ടക്കാരും)

നൻപകൽ നേരത്ത് മയക്കം, അപ്പൻ, ഇലവീഴാപൂഞ്ചിറ, സൗദി വെള്ളക്ക, ഏകൻ അനേകൻ, അടിത്തട്ട്, ബി32 മുതൽ 44 വരെ, തുടങ്ങി അവസാന റൗണ്ടിലെത്തിയത് 44 സിനിമകളാണ്. പ്രമുഖ ബംഗാളി ചലച്ചിത്രപ്രവർത്തകൻ ഗൗതം ഘോഷിന്റെ നേതൃത്വത്തിലുള്ള ജൂറിയാണ് അവാർഡ് നിർണ്ണയിച്ചത്

Leave A Reply

Your email address will not be published.