ചൊക്ലി: മുൻ കേരള മുഖ്യമന്ത്രിയും, ജനപ്രിയ നേതാവുമായ ഉമ്മൻ ചാണ്ടിയെ ചൊക്ലി ജനാവലി അനുസ്മരിച്ചു. ചൊക്ലി പീപ്പിൾസ് വെൽഫെയർ കോ-ഓപ്: സൊസൈറ്റിയും, ആസാദ് കൾച്ചറൽ ഫോറവും സംയുക്തമായാണ് ചടങ്ങ് സംഘടിപ്പിച്ചത്.പഞ്ചായത്ത് പ്രസിഡണ്ട് സി.കെ.രമ്യ ടീച്ചർ അദ്ധ്യക്ഷത വഹിച്ചു.സി.രഘുനാഥ്, പി.കെ.മോഹനൻ മാസ്റ്റർ, ഡോ: എ പി.ശ്രീധരൻ, കണ്ണൂർ,നഗരസഭ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻപി.കെ.രാഗേഷ്, ചാലക്കര പുരുഷു ,അഡ്വ.പി.കെ.രവീന്ദ്രൻ,ജയചന്ദ്രൻ കരിയാട്, എം.എംപത്മനാഭൻ ,കെ.പി.വത്സരാജ് സംസാരിച്ചു കെ.പി.ദയാനന്ദൻ മാസ്റ്റർ സ്വാഗതവും, കെ.പ്രദീപ് കമാർ നന്ദിയും പറഞ്ഞു.