Latest News From Kannur

ഭോപ്പാലിൽ വന്ദേ ഭാരത് ട്രെയിനിൽ തീപിടിത്തം; യാത്രക്കാരെ ഒഴിപ്പിച്ചു

0

ഭോപ്പാൽ: മധ്യപ്രദേശിൽ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിൽ തീപിടിത്തം. ഭോപ്പാൽ- ഡൽഹി വന്ദേ ഭാരത് എക്സ്പ്രസിലാണ് സംഭവം. കുർവായ് കെതോറ സ്റ്റേഷനിൽ വച്ചാണ് തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ടത്. അതിനാൽ വലിയ ദുരന്തം ഒഴിവായി.ഒരു കോച്ചിന്റെ ബാറ്ററി ബോക്സിലാണ് തീപിടിത്തമുണ്ടായത്. അ​ഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചതായും റെയിൽവേ വ്യക്തമാക്കി.രാവിലെ ഡൽഹിയിലേക്കുള്ള യാത്രക്കിടെയാണ് തീപിടിത്തം ശ്ര​ദ്ധയിൽപ്പെട്ടത്. യാത്രക്കാരെ സുരക്ഷിതരായി ട്രെയിനിൽ നിന്നു പുറത്തിറക്കി. പിന്നാലെയാണ് തീയണച്ചത്.

Leave A Reply

Your email address will not be published.