മാഹി : മാഹിയിലെ കരാറുകാർ അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് അടിയന്തിര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പോണ്ടിച്ചേരി പി.ഡബ്ല്യു.ഡി കോൺട്രാക്ടേർസ് രജിസ്ട്രേഡ് അസോസിയേഷൻ മാഹി കമ്മിറ്റിയുടെ നേതൃത്വത്തിൽ മാഹിയിലെത്തിയ പുതുച്ചേരി ലഫ്.ഗവർണർക്ക് നിവേദനം നൽകി. പൊതുമരാമത്ത് വകുപ്പിൻ്റെ പ്രവർത്തികൾ പൂർത്തികരിച്ച വകയിൽ ലഭിക്കാനുള്ള കുടിശ്ശിക ഉടൻ അനുവദിക്കുക. നിലവിൽ നടന്നു കൊണ്ടിരിക്കുന്നതും പൂർത്തികരിച്ചതുമായ പ്രവർത്തികളിൽ 45 ലക്ഷം രൂപ മുതൽ 75 ലക്ഷം രൂപ വരെ ലഭിക്കാനുണ്ട്. കുടിശ്ശിക കാരണം പ്രവർത്തികൾ തുടർന്നു മുന്നോട്ടു കൊണ്ടു പോകാൻ സാധിക്കാത്ത അവസ്ഥയാണുള്ളത്. അസോസിയേഷൻ വൈസ് പ്രസിഡണ്ട് ടി.പി.രമേഷ്, സിക്രട്ടറി ടി.എ.ഷിനോജ് എന്നിവർ ചേർന്ന് ലഫ്.ഗവർണർ തമിഴിസൈ സൗന്ദർരാജനു നൽകിയ നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.
Sign in
Sign in
Recover your password.
A password will be e-mailed to you.