മാഹി: മാഹിയിലെ ഭിന്നശേഷിക്കാരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണം. ശാരീരിക അംഗവൈകല്യം കാരണം വെല്ലുവിളി നേരിടുന്ന മാഹിയിലെ ഭിന്നശേഷിക്കാരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നാവശ്യപെട്ട് മാഹി മേഖലയിലെ ഭിന്നശേഷിക്കാരുടെ കൂട്ടായ്മയായ കരുണ അസ്സോസിയേഷൻ ഭാരവാഹികൾ മാഹിയിലെത്തിയ പുതുച്ചേരി ലഫ്.ഗവർണർ തമിഴിസൈ സൗന്ദർരാജന് നിവേദനം നൽകി. മാഹി ഗവ.ജനറൽ ആശുപത്രിയിൽ ഓർത്തോ വിഭാഗം ഡോക്ടറെ നിയമിക്കുക, സാമൂഹ്യ ക്ഷേമ വകുപ്പിൽ വെൽഫെയർ ഓഫീസറെ നിയമിക്കുക, ഗതാഗത അലവൻസുകൾ അനുവദിക്കുക, വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നടപ്പിലാക്കുക, വിദ്യാർത്ഥികളുടെ പഠനത്തിനായി പ്രത്യേക വിഭാഗം നൽകുക,
പെൻഷൻ തുക വർദ്ധിപ്പിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് അസോസിയേഷൻ പ്രസിഡണ്ട് സുരേഷ് ബാബു കെ.കെ, ജന.സിക്രട്ടറി ശിവൻ തിരുവങ്ങാടൻ എന്നിവർ നിവേദനം നൽകിയത്.