മാഹി: ലോക ജനസംഖ്യ ദിനാചരണത്തിൻ്റെ ഭാഗമായി മാഹി ആരോഗ്യ വകുപ്പ് സംഘടിപ്പിച്ച ചിത്രരചന മത്സരത്തിൽ ജവഹർലാൽ നെഹ്റു ഗവ: എച്ച് എസ് എസിലെ
അദ്വയ എസ് പ്രശാന്തിന് ഒന്നാം സ്ഥാനം ലഭിച്ചു.
ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്റ്ററുടെ ചുമതല വഹിക്കുന്ന ഡോ. സൈബുന്നീസ മത്സരം ഉദ്ഘാടനം ചെയ്തു. പബ്ലിക് ഹെൽത്ത് നഴ്സിംഗ് ഓഫീസർ ബി ശോഭന, ടെക്ക്നിക്കൽ അസിസ്റ്റൻ്റ് എം മതിയഴകൻ എന്നിവർ സംസാരിച്ചു
സി.ഇ ഭരതൻ ഗവ: എച്ച് എസിലെ കിസ മറിയ രണ്ടാം സ്ഥാനവും, ജവഹർലാൽ നെഹ്റു ഗവ: എച്ച് എസ് എസിലെ അയോണ ഏ വി, സി.ഇ ഭരതൻ ഗവ: എച്ച് എസിലെ
ദേവനന്ദ ടി പി എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്ക് ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്റ്ററുടെ ചുമതല വഹിക്കുന്ന ഡോ. സൈബുന്നീസ സമ്മാനം വിതരണം ചെയ്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post