തലശ്ശേരി: ഇതിവൃത്തത്തിലെ നവീനത കൊണ്ടും, അവതരണത്തിലെ വ്യതിരിക്തത കൊണ്ടും പല തവണ ദേശീയ അംഗീകാരം നേടിയ മാഹി നാടകപ്പുരയുടെ ഏറ്റവും പുതിയ നാടകം ആനന്ദിയുടെ ആദ്യാവതരണം ജൂലൈ 14 ന് വൈ: 5 മണിക്ക് തലശ്ശേരി ടൗൺഹാളിൽ നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കെ.പി.മോഹനൻ എം എൽ എയുടെ അദ്ധ്യക്ഷതയിൽ സ്പീക്കർ അഡ്വ: എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്യും. പ്രമോദ് പയ്യന്നൂർ, സന്തോഷ് കീഴാറ്റൂർ സംസാരിക്കും. സംഗീത നാടക അക്കാദമി അവാർഡ് ജേതാക്കളായ സുരേഷ് ബാബു ശ്രീസ്ഥ, ബാബു അന്നൂർ, രജിത മധു , നാടക് സംസ്ഥാന സെക്രട്ടരി ജെ.ശൈലജ എന്നിവരെ ആദരിക്കും.
വാർത്താ സമ്മേളനത്തിൽ എം. ഹരീന്ദ്രൻ മാസ്റ്റർ, സംവിധായകൻ സുജിൽ മാങ്ങാട്, ടി.ടി. മോഹനൻ, ചാലക്കര പുരുഷു സംബന്ധിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post