കണ്ണൂർ: ജവഹർലാൽ നെഹ്റു പബ്ലിക്ക് ലൈബ്രറി & റിസർച്ച് സെന്ററിന്റെ ആഭിമുഖ്യത്തിൽ കണ്ണൂർ ജവഹർ ലൈബ്രറി ഓഡിറ്റോറിയത്തിൽ വെച്ച് ജൂലായ് 12 ബുധനാഴ്ച വൈകിട്ട് 4.30 ന് സുധാമേനോന്റെ പ്രഭാഷണവും പുസ്തകപ്രകാശനവും നടക്കും.
എഴുത്തുകാരിയും കോളമിസ്റ്റുമായ സുധാമേനോൻ “ഇന്ത്യയെന്ന ആശയം പ്രതിസന്ധികളും പ്രതീക്ഷകളും “എന്ന വിഷയത്തെക്കുറിച്ചാണ് പ്രഭാഷണം നടത്തുന്നത്.
മുൻ ഡയറ്റ് പ്രിൻസിപ്പൽ ഡോ.എം.വി. മുകുന്ദൻ പരിഭാഷപ്പെടുത്തിയ പേൾ എസ് ബെക്കിന്റെ എ ബ്രിഡ്ജ് ഫോർ പാസ്സിങ്ങ് എന്ന കൃതിയുടെ മലയാള പരിഭാഷ കടന്നുപോകാനൊരു പാലം എന്ന പുസ്തകം നോവലിസ്റ്റ് സി.വി.ബാലകൃഷ്ണൻ പ്രകാശനം ചെയ്യും. സുധാമേനോൻ പുസ്തകം ഏറ്റവാങ്ങും. കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വ.ടി.ഒ.മോഹനൻ അദ്ധ്യക്ഷനാവുന്ന ചടങ്ങിൽ ദിനകരൻ കൊമ്പിലാത്ത് , ഡോ. വിജയൻ ചാലോട് , കെ. പ്രഭാകരൻ എന്നിവർ ആശംസാ ഭാഷണം നടത്തും. ഡോ.എം.വി. മുകുന്ദന്റെ മറുമൊഴിയുണ്ടാകും. എം. രത്നകുമാർ സ്വാഗതവും വി.പി. കിഷോർ കൃതജ്ഞതയും പറയും.