Latest News From Kannur

കാലവർഷക്കെടുതിയിലായർക്ക് സഹായമെത്തിക്കണം.

0

മാഹി: മയ്യഴിയുടെ വിവിധ ഭാഗങ്ങളിൽ കാലവർഷക്കെടുതിയിൽ നാശനഷ്ടം സംഭവിച്ച കുടുംബങ്ങൾക്ക് അടിയന്തിര സഹായമെത്തിക്കണമെന്നും ,റേഷൻ സംവിധാനമില്ലാത്ത മാഹിയിൽ , ജനങ്ങൾക്ക് ആശ്വാസം പകരാൻ സൗജന്യ അരി വിതരണം ഉടൻ നടത്തണമെന്നും ജനശബ്ദം മാഹി പ്രവർത്തകസമിതി യോഗം പുതുച്ചേരിലഫ്: ഗവർണ്ണർ ഡോ:തമിഴ്സൈ സൗന്ദർ രാജൻ, മുഖ്യമന്ത്രി എൻ. രംഗസ്വാമിഎന്നിവരോടാവശ്യപ്പെട്ടു.
മഴ ശക്തമാകുകയും, സാംക്രമിക രോഗങ്ങൾ പടരുകയും ചെയ്യുമ്പോൾ, നഗരസഭ മാലിന്യസംഭരണം പെട്ടെന്ന് നിർത്തി വെച്ചത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവെക്കുമെന്നും യോഗം മുന്നറിയിപ്പ് നൽകി.വർക്കിങ്ങ് പ്രസിഡണ്ട് ദാസൻ കാണി അദ്ധ്യക്ഷത വഹിച്ചു. ഇ.കെ. റഫീഖ്, ടി.എം.സുധാകരൻ, ഷാജി പിണക്കാട്ട്,ജസീമ മുസ്തഫ , ടി.എ.ലതീപ് ,
മഹേഷ് പന്തക്കൽ, സി.എം. സുരേഷ്, സതീ ശങ്കർ സംസാരിച്ചു.

Leave A Reply

Your email address will not be published.