ചൊക്ലി : രാമവിലാസം ഹയർ സെക്കന്ററി സ്കൂളിൽ മുൻ മാനേജർമാരായ ശ്രീ സി കെ ബാലൻ മാസ്റ്ററെയും , ശ്രീമതി കെ സരോജിനിയെയും അനുസ്മരിച്ചു. ശ്രീ സി കെ ബാലൻ മാസ്റ്ററുടെ 17-ാമത്തെയും , ശ്രീമതി കെ സരോജിനിയുടെ 3-മത്തെയുംചരമവാർഷികവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ചടങ്ങിൽ അവരുടെ ഓർമ്മയ്ക്കായി മാനേജരുടെ മക്കൾ ഏർപ്പെടുത്തിയ പഠനോപകരണങ്ങൾ സമീപ പ്രദേശങ്ങളിലെ പത്ത് വിദ്യാലയങ്ങളിലെ വിദ്യാർഥികൾക്കായിസമ്മാനിച്ചു. വിദ്യാലയ പ്രിൻസിപ്പാൾ ശ്രീമതി സി പി ശ്രീജ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.ഹെഡ് മാസ്റ്റർ ശ്രീ പ്രദീപ് കിനാത്തി സ്വാഗതഭാഷണം നടത്തി. ശ്രീമതി എൻ സ്മിത, ശ്രീ പ്രസീത് കുമാർ ,ശ്രീ എ രചീഷ്,ശ്രീ ടി പി ഗിരീഷ് കുമാർ ,ശ്രീ കെ ഷാജ്,ശ്രീ കെ ജയതിലകൻ എന്നിവർ സംസാരിച്ചു.മാനേജ്‌മെന്റ് പ്രതിനിധി ശ്രീ കെ രമേശൻ, ശ്രീ കെ പ്രസീത് കുമാർ , ശ്രീ കെ മനോജ് കുമാർ, ശ്രീ സി കെ ഷിവിലാൽ എന്നിവരിൽ നിന്നും പഠനോപകരണങ്ങൾ വിവിധ വിദ്യാലയങ്ങളിലെ പ്രധാനാധ്യാപകർ ഏറ്റു വാങ്ങി.ചൊക്ലിയിലും പരിസരത്തുമുള്ള പള്ളിപ്രം എൽ പി , ഡി ഐ യു പി , മതിയമ്പത്ത് LP, കാടാങ്കുനി യു പി , സൗത്ത് വയലളം സെൻടൽ യുപി,തിരുവംഗലം എൽ പി , രാജാസ് കല്ലായി യു പി, സെൻട്രൽ വയലളം യു പി , ഗണപതി വിലാസം എൽ പി – എന്നീ പത്ത് വിദ്യാലയങ്ങളിലെ വിദ്യാർഥികൾക്കാണ് മുൻമാനേജർമാരുടെ സ്മരണാർഥമുള്ള പഠന സാമഗ്രികൾ വിതരണം ചെയ്തത്.