മാഹി: മയ്യഴി നഗരസഭയുടെ വിടു വീടാന്തര മാലിന്യശേഖരണം ടെൻ്റർ കാലാവധി കഴിഞ്ഞതിനാൽ താത്ക്കാലികമായി നിർത്തിവെച്ചിരിക്കയാണ്. ഉടൻ തന്നെ മാലിന്യശേഖരണം പുനരാരംഭിക്കുന്നതായിരിക്കും. ആയതിനാൽ വാർഡു തലത്തിൽ വീടുകളിൽ നിന്നും മാലിന്യം ശേഖരിക്കുന്നതു വരെ പൊതുജനങ്ങൾ മാലിന്യം റോഡിൽ തള്ളുകയോ, വെയ്ക്കുകയോ ചെയ്യരുതെന്ന് മാഹി മുൻസിപ്പൽ കമ്മീഷണർ അറിയിച്ചു.