Latest News From Kannur

ആർട്ടിസ്റ്റ് നമ്പൂതിരിയെ മലയാള കലാഗ്രാമം അനുസ്മരിച്ചു.

0

മാഹി: മലയാള കലാഗ്രാമത്തിന്റെ രൂപീകരണം തൊട്ട് നാളിത് വരെ അതിന്റെ കലാ-സാംസ്ക്കാരിക വളർച്ചയിൽ നിർണ്ണായക പങ്ക് വഹിച്ച മഹാരഥനാണ് കലാഗ്രാമത്തിന്റെ മാനേജി ങ്ങ് ഡയറക്ടർ കൂടിയായ ആർട്ടിസ്റ്റ് നമ്പൂതിരിയെന്ന് തെയ്യം കലാ അക്കാദമി ചെയർമാൻ ഡോ.എ.പി. ശ്രീധരൻ അഭിപ്രായപ്പെട്ടു.മലയാള കലാഗ്രാമം ഓഡിറ്റോറിയത്തിൽ നടന്ന ആർട്ടിസ്റ്റ് നമ്പൂതിരിയുടെ അനുസ്മരണചടങ്ങിൽ അദ്ധ്യക്ഷം വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊന്ന്യം ചന്ദ്രൻ, അസിസ് മാഹി,ചാലക്കര പുരുഷു, ഒ.അജിത്കുമാർ ,
സുരേഷ് കൂത്തുപറമ്പ് സംസാരിച്ചു. എം. ഹരീന്ദ്രൻ മാസ്റ്റർ സ്വാഗതവും, പ്രശാന്ത് ഒളവിലം നന്ദിയും പറഞ്ഞു.  ചിത്രവിവരണം: ഡോ: എ.പി. ശ്രീധരൻ അനുസ്മരണഭാഷണം നടത്തുന്നു.

Leave A Reply

Your email address will not be published.