നാദാപുരം : അറുന്നൂറിലധികം കിടപ്പിലായ രോഗികൾക്ക് ഹോംകെയർ പരിചരണം നടത്തുന്ന നാദാപുരം ഗ്രാമ പഞ്ചായത്ത് പാലിയേറ്റിവ് യൂണിറ്റിന് നാദാപുരത്തുകാരനായ ഖത്തറിലെ യുവ വ്യവസായിയുടെ വക 8 ലക്ഷം രൂപയുടെ ആംബുലൻസ് നൽകി . ഗ്രാമ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ വെച്ച് പ്രസിഡന്റ് വി വി മുഹമ്മദലി ഹോംകെയർ ആംബുലൻസിന്റെ താക്കോൽ ഏറ്റുവാങ്ങി . വൈസ് പ്രസിഡന്റ് അഖില മര്യാട്ട് അധ്യക്ഷത വഹിച്ചു .സ്ഥിരം സമിതി ചെയർ പേഴ്സൺമാരായ സി കെ നാസർ ,,എം സി സുബൈർ , ജനീദ ഫിർദൗസ് ,പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദ് , ഗ്രാമ പഞ്ചായത്ത് അംഗം പി പി ബാലകൃഷ്ണൻ ,കുഞ്ഞമ്മദ് ഹാജി നാദാപുരം , അബ്ദുല്ല ഹാജി വളയം ,ഡോ .എം കെ മുംതാസ് , ഹെൽത്ത് ഇൻസ്പെകർ സുരേന്ദ്രൻ കല്ലേരി ,അസിസ്റ്റന്റ് സെക്രട്ടറി ടി പ്രേമാനന്ദൻ എന്നിവർ സംസാരിച്ചു .നാദാപുരത്തെ നിലാവുള്ള ഹോംകെയർ ആംബുലൻസ് കാലപ്പഴക്കം കൊണ്ട് ജീർണ്ണിച്ച അവസ്ഥയിലാണ് .ഇത് സാരമായി പാലിയേറ്റിവ് പ്രവർത്തനത്തെ ബാധിക്കുന്ന സമയത്താണ് പാലിയേറ്റിവ് പ്രവർത്തനത്തിന് ഊർജ്ജം പകർന്നു കൊണ്ട് അത്യാധുനിക രീതിയുള്ള ഹോംകെയർ ആംബുലൻസ് പഞ്ചായത്തിന് ലഭിച്ചത് . ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് മെമ്പർമാർ , പാലിയേറ്റിവ് പ്രവർത്തകന്മാർ പങ്കെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.