പാനൂർ : പാനൂർ നഗരസഭ ഇരുപത്തിയഞ്ചാം വാർഡിൽ എസ്.എസ്.എൽ.സി , പ്ലസ് ടു ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. പടന്നക്കര ശ്രീ നാരായണ സാംസ്കാരിക കേന്ദ്രത്തിലാണ് അനുമോദനച്ചടങ്ങ് നടത്തിയത്. കൗൺസിലർ എം.ടി.കെ.ബാബുവിന്റെ അദ്ധ്യക്ഷതയിൽ പാനൂർ നഗരസഭ ചെയർമാൻ വി. നാസർ മാസ്റ്റർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ബിന്ദു മോനാറത്ത് , പി.പ്രഭാകരൻ , ഹരീന്ദ്രൻ , ആഷ് നിൽ ലാൽ , പി.ബാബു എന്നിവർ സംസാരിച്ചു . വിനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. പരേതനായ മോഹൻ ദാസിന്റെ സ്മരണാർത്ഥമാണ് ഉന്നതവിജയികൾക്ക് ഉപഹാരങ്ങൾ സമ്മാനിച്ചത്.