മാഹി: മുസ്ലിംലീഗ് മാഹി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാഹി ജില്ലയിൽ നിന്നും എസ് എസ് എൽ സി,പ്ലസ് ടു, മദ്രസ പൊതു പരീക്ഷകളിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങി വിജയിച്ച വിദ്യാർത്ഥികളെയും മാഹിയിലെ പ്രമുഖ വ്യക്തികളെയും ആദരിച്ചു.
പള്ളൂർ എ വി എസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങ്
മാഹി ജില്ല മുസ്ലിം ലീഗ് പ്രസിഡൻ്റെ പി ടി കെ റഷീദിൻ്റെ അദ്ധ്യക്ഷതയിൽ
മുസ്ലിം ലീഗ് ദേശീയ അസിസ്റ്റന്റ് സെക്രട്ടറി സി കെ സുബൈർ ഉൽഘാടനം ചെയ്തു. മാഹി എം എൽ എ രമേശ് പറമ്പത്ത് മുഖ്യാതിഥിയായി.ഹരിത കേരള സംസ്ഥാന സെക്രട്ടറി അഫ്ശീല ശഫീഖ് മോട്ടിവേഷൻ ക്ലാസ്സെടുത്തു., പുതുച്ചേരി മുസ്ലിം ലീഗ് സംസ്ഥാന ട്രഷറർ എം പി അഹ്മദ് ബഷീർ, എസ്ടിയു ദേശിയ വൈ:സംസ്ഥാന പ്രസിഡൻറ് പി യൂസഫ്, പാനൂർ മുനിസിപ്പൽ കൗൺസിലർ ആവോലം ബഷീർ,ഖാലിദ് മാസ്റ്റർ, അബ്ദുൽ കരീം സുവർണ്ണ, ഖത്തർ മാഹി കെ.എം സി സി നേതാവ് സാലിം എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു,
വി കെ റഫീക്ക്, ചങ്ങരോത്ത് ഇസ്മായിൽ, എം എ കാദർ, റഹ്മാൻ പന്തക്കൽ, അബ്ദുൽ കരീം പള്ളൂർ, നിസാർ പന്തക്കൽ,റിംഷാദ് പൂഴിത്തല, അഷറഫ് പള്ളൂർ, അൻസീർ, ഷമീം പന്തക്കൽ, നസീർ ഏ വി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.മുസ്ലിം ലീഗ് മാഹി ജില്ല സിക്രട്ടറി എവി ഇസ്മായിൽ സ്വഗതവും അൽതാഫ് പാറാൽ നന്ദി പറഞ്ഞു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post
Next Post