പാനൂർ : എൻ.കെ. പ്രൊഡക്ഷൻസിൻ്റെബാനറിൽ നാണുവേട്ടൻ തൂവ്വക്കുന്ന് നിർമ്മാണം നിർവ്വഹിക്കുന്ന മ്യൂസിക്കൽ ആൽബം -ടു സീ ഡ്രീംസ് -ൻ്റെ സ്വിച്ച് ഓൺ കർമ്മം ജൂലായ് 8 ന് കാലത്ത് ‘7 മണിക്ക് തൂവ്വക്കുന്ന് “എലീസിയം;ലൈബ്രറി ഹാളിൽ വെച്ച് കൊളവല്ലൂർ സി.ഐ പ്രദീഷ് ടി വി നിർവ്വഹിക്കുന്നു. ആൽബത്തിന്റെ ഗാനരചന നിർവ്വഹിച്ചത് കണ്ണൻ കെ പൊയിലൂർ ആണ് .പാട്ടുകൾ പാടിയത് ജാസി ഗിഫ്റ്റും സംഗീത സംവിധാനം സലാം വീരോളിയും ക്യാമറ മിർഷാദ് നൂറുമാണ് ചെയ്തിരിക്കുന്നത് ആൽബം .സംവിധാനം ചെയ്തത് ഷാജർ ആണ്. ആൽബം സ്വിച്ച് ഓൺ സംബന്ധിച്ച് വിശദീകരിക്കാൻ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ നാണുവേട്ടൻ തൂവക്കുന്ന് , കണ്ണൻ കെ. പൊയിലൂർ ,സി.സി. സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു.