മാഹി: ബ്രെയിൻ ട്യൂമർ ബാധിച്ച് സാമ്പത്തിക ബാധ്യത കൊണ്ട് ജീവിതം വഴിമുട്ടിയ പള്ളൂർ ആറ്റാകൂലോത്ത് കോളനിയിലെ മാധവി എന്ന ശാരദയ്ക്ക് സ്വന്തമായി അടച്ചുറപ്പുള്ള വീട് എന്ന സ്വപ്നം യാഥാർത്ഥ്യമായി. വീടിൻ്റെ താക്കോൽദാനം രമേശ് പറമ്പത്ത് എം.എൽ.എ നിർവ്വഹിച്ചു. കോളനി ദേശത്തെ സുമനുസ്സുകളുടെ നേതൃത്വത്തിൽ ഒരു വർഷം മുൻമ്പേ രൂപീകരിച്ച മാധവി ചികിത്സ – ഭവന നിർമ്മാണ കമ്മിറ്റിയാണ് വീട് നിർമ്മിച്ചു കൊടുത്തത്. താക്കോൽദാന ചടങ്ങിൽ കമ്മിറ്റി ചെയർമാൻ എൻ.മോഹനൻ അദ്ധ്വക്ഷത വഹിച്ചു. കോൺഗ്രസ്സ് പ്രസിഡണ്ട് കെ.മോഹനൻ, ബി.ജെ.പി പ്രസിഡണ്ട് എ.ദിനേശൻ, സി.പി.എം ലോക്കൽ സിക്രട്ടറി ടി.സുരേന്ദ്രൻ, മുസ്ലിം ലീഗ് പ്രസിഡണ്ട് പി.ടി.കെ. അബ്ദുൾ റഷീദ്, അമർഷാൻ ട്രസ്റ്റ് ചെയർമാൻ അമർഷാൻ, ഓൾ കേരള ലൈസൻസ്ഡ് വയർ മെൻസ് അസോസിയേഷൻ ജില്ല പ്രസിഡണ്ട് എം.എം.രമേശൻ, മാഹി പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ട് കെ.വി.ഹരീന്ദ്രൻ, കമ്മിറ്റി ട്രഷറർ പി.വിനില സംസാരിച്ചു.