ന്യൂമാഹി: 2022 – 23 അദ്ധ്യായന വർഷത്തെ പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ SSLC – +2 വിദ്യാർത്ഥികളെ DYFI കരീക്കുന്ന് – ആൽമരം യൂണിറ്റുകൾ സംയുക്തമായി അനുമോദനം നടത്തി. DYFI തലശ്ശേരി ബ്ളോക്ക് ജോയിന്റ് സെക്രട്ടറി നിധിൻ ഉദ്ഘാടനം ചെയ്തു. ആശംസകൾ അർപ്പിച്ച് ന്യൂമാഹി ഗ്രാമ പഞ്ചായത്ത് 2-ാം വാർഡ് മെമ്പർ ശ്രീ : ടി.എ.ഷർമി രാജ്, സി.കെ.പ്രകാശൻ, DYFI ന്യൂമാഹി മേഖല സെക്രട്ടറി വി.എം.സുബിൻ എന്നിവർ സംസാരിച്ചു. DYFI ആൽമരം യൂണിറ്റ് സെക്രട്ടറി യു. സ്വരൂപ് സ്വാഗതവും, കരീക്കുന്ന് യൂണിറ്റ് പ്രസിഡണ്ട് നിവേദ്യ രവീന്ദ്രൻ അദ്ധ്യക്ഷതയും വഹിച്ചു. 26 വിദ്യാർത്ഥികളെ അനുമോദിച്ചു. മർവ്വ മുനീർ നന്ദി പറഞ്ഞു.