Latest News From Kannur

സ്വാതന്ത്ര്യസമര സേനാനി കുനിയിൽ കൃഷ്ണനെ അനുസ്മരിച്ചു.

0

ന്യൂമാഹി : സ്വാതന്ത്ര്യ സമര സേനാനിയും ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ മലബാർ മേഖലയിലെ പ്രധാന സംഘാടകനുമായിരുന്ന ഏടന്നൂരിലെ കുനിയിൽ കൃഷ്ണനെ അനുസ്മരിച്ചു. പത്താം ചരമവാർഷിക ദിനത്തിൽ ഏടന്നൂർ ടാഗോർ ലൈബ്രറി ആന്റ് റീഡിംഗ് റും ശ്രീനാരായണ മഠം ഹാളിൽ അനുസ്മരണ സമ്മേളനം നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ മുൻ പ്രസിഡന്റ്
കെ.പി. പ്രദീപ് കുമാർ പ്രഭാഷണം നടത്തി. പി.പി. അജയകുമാർ അധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. ന്യൂമാഹി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അർജുൻ പവിത്രൻ ഉപഹാരം നൽകി. പി.പി. രഞ്ചിത്ത്, തയ്യിൽ രാഘവൻ, ഷെമി രാഗേഷ് എന്നിവർ സംസാരിച്ചു.

Leave A Reply

Your email address will not be published.