പാനൂർ : പാനൂർ ഹയർ സെക്കൻഡറി സ്കൂൾസ് റിട്ട. സ്റ്റാഫ് അസോസിയേഷന്റെ നേതൃത്വത്തിൽ
എസ്.എസ്.എൽ.സി.പരീക്ഷയിൽ നൂറു ശതമാനം വിജയം കൈവരിച്ച പാനൂർ പി.ആർ.എം.ഹയർസെക്കൻഡറി സ്കൂളിനെയും കെ.കെ.വി.എം. പാനൂർ ഹയർ സെക്കൻഡറി സ്കുളിനെയും അനുമോദിച്ചു. കെ.പി.മോഹനൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ഉപഹാരവും നൽകി. നഗരസഭ ഉപാധ്യക്ഷ പ്രീത അശോക് അധ്യക്ഷയായി. നഗരസഭ കൗൺസിലർ പി.കെ.പ്രവീൺ. പി.ടി.എ.പ്രസിഡന്റ് കെ.കെ.സുധീർ കുമാർ, എം.വി.മിനിജകുമാരി, കെ.പ്രമീള, കെ.ശീതളകുമാരി, ടി.ലതിക,എം. ഭാനു, കെ.പി.ശ്രീധരൻ, സി.കെ.ദിലീപ് കുമാർ, വി.പി. ചാത്തു, പി.വി. ശോഭന എന്നിവർ സംസാരിച്ചു.