പാനൂർ: പാനൂരിൻ്റെ ഭൂതകാലവും വർത്തമാനവും ചാലിച്ച് ഒരുക്കിയ ‘പാനൂർ ‘ ചലച്ചിത്രം ശനിയാഴ്ച പ്രദർശിപ്പിക്കും. പാനൂർ സുമംഗലി ഓഡിറ്റോറിയത്തിൽ ശനിയാഴ്ച്ച രാവിലെ 10 മണി മുതൽ ഞായർ രാത്രി 9 മണി വരെ ഒരു മണിക്കൂർ ഇടവിട്ട് പ്രദർശനം സംഘടിപ്പിക്കും.പാനൂരും പരിസരവുമുള്ള നൂറോളം കലാകാരൻമാർ മുന്നണിയിലും പിന്നണിയിലും പ്രവർത്തിച്ചിട്ടുണ്ട്.ഏറെക്കാലം പാനൂരിൻ്റെ ക്രമസമാധാന രംഗത്ത് നേതൃ പരമായ പങ്ക് വഹിച്ച പോലീസ് ഉദ്യോഗസ്ഥൻ വി.വി ബെന്നി ഡി.വൈ.എസ്.പി പോലീസ് വേഷത്തിൽ പാനൂരിൽ അഭിനയിക്കുന്നുണ്ട്. പാനൂർ സ്വദേശി വിജേഷ് പാനൂർ(വി.ജെ) ആണ് രചനയും സംവിധാനവും നിർവ്വഹിച്ചത്.രാജേന്ദ്രൻ തായാട്ട്, ഓസ്ക്കാർ മനോജ്, ഷിജിത്ത് മണവാളൻ, സുന്ദരൻ തോ ലേരി തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നുണ്ട്.പത്രസമ്മേളനത്തിൽ രാജേന്ദ്രൻ തായാട്ട്,വിജേഷ് പാനൂർ, വി.എൻ രൂപേഷ്, പവി കോയ്യോട്, സോജി കൈവേലിക്കൽ എന്നിവർ പങ്കെടുത്തു.